പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും.
ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. […]
Read More