അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്.|മുഖ്യമന്ത്രി
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ.നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും […]
Read More