നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.

Share News

എനിക്കിയാളെ ഇഷ്ടമല്ലായിരുന്നു. അടുത്തുവന്നാൽ എത്രയും വേഗം അകന്നു മാറണമെന്നോ അകറ്റി കളയണമെന്നോ തോന്നിയ ഒരാളായിരുന്നു ലൂയി പാപ്പൻ. ഒട്ടും വിശുദ്ധനല്ലാത്തഒരു കവി. കവിതയെഴുതുന്നവരിൽ മാത്രമുള്ള സ്ഥായിയായ ഒരധികാരഭാവത്തോടെ കടന്നു വന്നു പോക്കറ്റിലുള്ളതത്രയും അവകാശത്താലോ അധികാരത്താലോ ദയാവായ്പാലോ വാരിക്കൊണ്ടു പോകുന്ന മനുഷ്യൻ അയ്യപ്പന്റെ മറ്റൊരു അവതാരമെന്നാണു കരുതിയത്. പക്ഷേ അയാൾക്ക് അയാളുടെ കവിത പോലെ വേദനിപ്പിക്കുന്ന ഒരു പഴയ കാലമുണ്ടെന്നറിഞ്ഞപ്പോൾ ഒരേ സമയം അയാളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ശീർഷകങ്ങൾ ഞാൻ തേടിപ്പിടിച്ചു പോയി. ആദ്യ കവിതയ്ക്കുശേഷം ഇരുപതു വർഷത്തെ […]

Share News
Read More