കേരള ഡയലോഗ് – തത്സമയം കാണാം – 26 06 2020

Share News

Today, Kerala is starting a conversation on development. Titled as “Kerala Dialogue”, it will bring together leading thinkers, policy-makers, professionals, scientists and the general public to a shared space where they could rethink and reimagine development for a world disrupted by the COVID-19 pandemic. The first edition will feature Prof. Amartya Sen, Prof. Noam Chomsky […]

Share News
Read More

ലഹരി വിരുദ്ധ ദിന സന്ദേശം – മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ഇന്ന് ജൂൺ 26 ലഹരി വിരുദ്ധ ദിനമാണ്. ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിൻ്റെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്ന കാര്യമാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരിയോടുള്ള വിധേയത്വം ആശങ്കാജനകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യം നഷ്ടപ്പെടുന്ന പുതിയ തലമുറയെ ലഹരികളിൽ നിന്നും മോചിപ്പിക്കേണ്ടത് നാടിൻ്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണ്. ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കേണ്ടതിൻ്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനും, ആ ശ്രമങ്ങളിൽ എല്ലാവരേയും പങ്കാളികളാക്കാനും നമുക്ക് സാധിക്കണം. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം. […]

Share News
Read More

പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.

Share News

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾ പരിപാടിയിൽ പങ്കാളികളാകും. കേരള ഡയലോഗിൻ്റെ ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ സംസാരിക്കും. […]

Share News
Read More

ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ജനുവരി15 ന് സാന്ത്വന പരിചരണ ദിനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻകരുനാഗപ്പള്ളിയിലെ എം ഷറഫിനെ കൊല്ലത്ത് വച്ച് കണ്ടത്. തദ്ദേശ വകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് അപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ആശ്രിത നിയമനം നൽകണം എന്നാണ് ഷറഫ് അന്ന് ആവശ്യപ്പെട്ടത്. ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി […]

Share News
Read More

തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി

Share News

കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കിഫ്ബിയിൽനിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ടെൻഡർ വിളിച്ച് കരാർ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ മൺസൂൺ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ […]

Share News
Read More

സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം: മുഖ്യമന്ത്രി

Share News

കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം ഒരുക്കും സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷിതമായി നീക്കാൻ ആരോഗ്യവകുപ്പ് അധികൃതർ […]

Share News
Read More

വീടിനുള്ളിലും കരുതൽ വേണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോ​ഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടും രോഗലക്ഷണമില്ലാത്തവർ വീട്ടിലേക്ക് വന്നാൽ […]

Share News
Read More

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് കു​ട്ടി​ക​ള്‍ ആത്മഹത്യ ചെയുന്ന സം​ഭ​വ​ങ്ങ​ള്‍ കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഇതേകുറിച്ച്‌ പഠനം നടത്താന്‍ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.കു​ട്ടി​ക​ളു​ടെ കു​ടും​ബ സാ​ഹ​ച​ര്യം, മ​ര​ണ​കാ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ബ​ഹു​ത​ല​ത്തി​ലു​ള്ള പ​ഠ​നം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. അതേസമയം, ജനങ്ങള്‍ക്ക് രോഗത്തിനെതിരെയുള്ള ജാഗ്രത കുറഞ്ഞുവെന്നും പലരും ശാരീരിക അകലം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.റോഡുകളില്‍ തിരക്ക് കൂടുന്നുവെന്നും. ക്വാറന്റീന്‍ ലംഘനം പൊലീസ് കര്‍ശനമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News
Read More