
ലഹരി വിരുദ്ധ ദിന സന്ദേശം – മുഖ്യമന്ത്രി പിണറായി വിജയൻ
by SJ
ഇന്ന് ജൂൺ 26 ലഹരി വിരുദ്ധ ദിനമാണ്. ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിൻ്റെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്ന കാര്യമാണ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരിയോടുള്ള വിധേയത്വം ആശങ്കാജനകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യം നഷ്ടപ്പെടുന്ന പുതിയ തലമുറയെ ലഹരികളിൽ നിന്നും മോചിപ്പിക്കേണ്ടത് നാടിൻ്റെ ശോഭനമായ ഭാവിയ്ക്ക് അനിവാര്യമാണ്. ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കേണ്ടതിൻ്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനും, ആ ശ്രമങ്ങളിൽ എല്ലാവരേയും പങ്കാളികളാക്കാനും നമുക്ക് സാധിക്കണം. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം. അതിനായി എല്ലാവരും ഒരുമിക്കുക.
Related Posts
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (പോക്സോ ) ഉത്ഘാടനം
“ഒരു അമുസ്ലിമിനെ ഇസ്ലാമിലേക്ക് മതം മാറ്റൽ വിശ്വസിയുടെ ചുമതലയാണെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ലെന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരുപാട് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും.”
- .മുഖ്യമന്ത്രി പിണറായി വിജയൻ
- Congratulations and best wishes
- ആശംസകൾ
- കായികലോകം
- പ്രസ്താവന
- ഫേസ്ബുക്കിൽ
- സന്തോഷ് ട്രോഫി
