ടാഗോറിന് നോബൽ സമ്മാനം കിട്ടിയിട്ട് 107 വർഷം

Share News

1913 നവംബർ13നാണ് രവീന്ദ്രനാഥ ടാഗോർ നോബൽ സമ്മാനിതനായി ആദരിക്കപ്പെട്ടത്. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ. പി.കൃഷ്ണനുണ്ണി ഭാഷാപോഷിണിയിൽ എഴുതിയ ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് അമേരിക്കൻ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിനെക്കുറിച്ചുള്ള ലേഖനം വായിക്കുന്നതിനിടയിലാണ് ഈ ദിനത്തിന്റെ പ്രാധാന്യവും ടാഗോറിനെയും ഓർത്തത്. അതിന് കാരണം കൃഷ്ണനുണ്ണി ഉയർത്തിയ ചോദ്യം തന്നെയാണ്. കൃതികളുടെ പിൽക്കാല ജീവിതം. പുരസ്കാരാനന്തരം കൃതികളുടെ ഭാവിയെന്തായിരിക്കും? 1911ലാണ് ബംഗാളി ഭാഷയിൽ ടാഗോർ ഗീതാഞ്ജലി എഴുതിയത്. ഇന്നും വായിക്കപ്പെടുകയും വിവിധ ഭാഷകളിൽ […]

Share News
Read More

കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.

Share News

നിരവധി പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാലിത് വ്യത്യസ്തമായ ഒന്നാണ്. കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്. എന്തൊരു അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്!സിജുവിന് അപ്പച്ചൻ ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെപ്പോലെയായിരുന്നു. അവരുടെ ഉള്ളടുപ്പം ഞാൻ അടുത്തുനിന്നറിഞ്ഞിട്ടുണ്ട്; എത്രയോ തവണ എത്രയോ ഇടങ്ങളിൽ വച്ച്. ദിവസങ്ങളേ ആയുള്ളൂ ഈ അപ്പച്ചൻ നിത്യതയിലേക്ക് യാത്രയായിട്ട്. അപ്രതീക്ഷിതമായിന്നില്ല ഈ വിയോഗം. എന്നാലും ഇത്രവേഗം എന്നു കരുതിയില്ല. നല്ല കർമങ്ങൾ […]

Share News
Read More

കവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ പുരസ്‌കാരം.

Share News

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതി യോഗത്തിനു ശേഷം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്ബവടം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമാണ് അവാര്‍ഡ്. ഡോ. കെ. പി. മോഹനന്‍ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എന്‍. […]

Share News
Read More

ബലിയാട്

Share News

പ്രശസ്ത ചിന്തകനായ René Girard ന്റെ Mimetic Theory യുടെ വകഭേദങ്ങളെ കുറിച്ചുള്ള Violence, Desire, and the Sacred എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിലൂടെ കടന്നുപോകുകയാണ് ഈ ദിനങ്ങളിൽ. Scapegoat, Sacrifice എന്നീ പദങ്ങൾ നിരന്തരം മനസ്സിലൂടെ കടന്നുപോകുന്നു. ഒപ്പം ചില ഗൃഹാതുരതകളും. അപ്പനും വീടും പരിസരവും ജീറാഡിന്റെയും ലേവ്യരുടെയും ബലിയാടും അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. Martin N Antony

Share News
Read More

കവി ചെമ്മനം ചാക്കോ;രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ!

Share News

ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം, ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം ഓർമ്മദിനമാണിന്ന്, സ്മരണാഞ്ജലികൾ! 14.08.2018 -ന് അർദ്ധരാത്രിയിൽ കാക്കനാട് (എറണാകുളം), പടമുകളിലെ തൻ്റെ വീട്ടിൽ നിര്യാതനായി. 92 വയസ്സ് ആയിരുന്നു. 2016-ൽ ചെമ്മനം ചാക്കോക്ക് ആശാൻ സ്മാരക കവിത പുരസ്‌കാരം ലഭിച്ചപ്പോൾ, അദ്ദഹവും ചടങ്ങിൽ മുഖ്യാതിഥിയായ ഞാനും ഒരുമിച്ചാണ് ചെന്നൈയിൽ പോയതും വന്നതും….അദ്ദേഹത്തെ വാസനം കണ്ടതും ആ വേളയിൽ […]

Share News
Read More

നരകം സമ്മാനിച്ച പേന കൊണ്ടാണു താൻ കവിതയെഴുതുന്നതെന്നും അതിനാലാണു തന്റെ കവിതയിൽ ദൈവത്തിന്റെ കൈയക്ഷം കാണാത്തതെന്നും ലൂയിസ് പീറ്റർ എഴുതി.

Share News

എനിക്കിയാളെ ഇഷ്ടമല്ലായിരുന്നു. അടുത്തുവന്നാൽ എത്രയും വേഗം അകന്നു മാറണമെന്നോ അകറ്റി കളയണമെന്നോ തോന്നിയ ഒരാളായിരുന്നു ലൂയി പാപ്പൻ. ഒട്ടും വിശുദ്ധനല്ലാത്തഒരു കവി. കവിതയെഴുതുന്നവരിൽ മാത്രമുള്ള സ്ഥായിയായ ഒരധികാരഭാവത്തോടെ കടന്നു വന്നു പോക്കറ്റിലുള്ളതത്രയും അവകാശത്താലോ അധികാരത്താലോ ദയാവായ്പാലോ വാരിക്കൊണ്ടു പോകുന്ന മനുഷ്യൻ അയ്യപ്പന്റെ മറ്റൊരു അവതാരമെന്നാണു കരുതിയത്. പക്ഷേ അയാൾക്ക് അയാളുടെ കവിത പോലെ വേദനിപ്പിക്കുന്ന ഒരു പഴയ കാലമുണ്ടെന്നറിഞ്ഞപ്പോൾ ഒരേ സമയം അയാളുടെ ജീവിതത്തിന്റെയും എഴുത്തിന്റെയും ശീർഷകങ്ങൾ ഞാൻ തേടിപ്പിടിച്ചു പോയി. ആദ്യ കവിതയ്ക്കുശേഷം ഇരുപതു വർഷത്തെ […]

Share News
Read More