”നിരോധനം ശാശ്വതപരിഹാരമല്ല”: തീവ്രവാദ, വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണം: യെച്ചൂരി
തിരുവനന്തപുരം: തീവ്രവാദ, വർഗീയ ശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഭാഗീയ ശക്തികളെ സിപിഐ എം എന്നും അകറ്റിനിർത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവർത്തനത്തേയും സിപിഐ എം എതിർക്കുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ വിശദമായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തനം അവസാനിപ്പിക്കണം എന്നുതന്നെയാണ് നിലപാട് . കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു വശത്ത് ആർഎസ്എസ് ആണ്. […]
Read More