‘നായാടി, നായാടിയേയ്… ” വർഷത്തിലൊരിക്കൽ പതിവുള്ളതാണ് പടിക്കു പുറത്തു നിന്നുകൊണ്ടുള്ള ഈ വിളി. നായാടിത്തമ്പുരാൻ്റെ ‘അനുഗ്രഹ’വുമായി അടുത്ത ഗ്രാമമായ പെരിങ്ങോടുനിന്ന് വേണുവിൻ്റെ വരവാണ്.
‘നായാടി, നായാടിയേയ്… ” വർഷത്തിലൊരിക്കൽ പതിവുള്ളതാണ് പടിക്കു പുറത്തു നിന്നുകൊണ്ടുള്ള ഈ വിളി. നായാടിത്തമ്പുരാൻ്റെ ‘അനുഗ്രഹ’വുമായി അടുത്ത ഗ്രാമമായ പെരിങ്ങോടുനിന്ന് വേണുവിൻ്റെ വരവാണ്. അയിത്തത്തിൻ്റെ കാഠിന്യം സാമാന്യം നന്നായി അനുഭവിച്ചിട്ടുള്ള നായാടി വിഭാഗത്തിലെ ഒരംഗം. ആകെ മൂവായിരത്തഞ്ഞൂറോളമേയുള്ളൂ ജനസംഖ്യ. പാലക്കാട് ജില്ലയിലാണ് ഏറെയുമുള്ളത്.ആദ്യമൊക്കെ നിർബന്ധിച്ചാലേ വേണു അകത്തു കയറുമായിരുന്നുള്ളൂ. പിന്നീടു ഞങ്ങൾ ചങ്ങാതിമാരായി. ഏതാണ്ട് സമപ്രായക്കാരാണ്. ഒരിക്കൽ ഞങ്ങൾ കുമ്പളങ്ങിയിലെയും പെരിങ്ങോട്ടെയും ചരിത്രാതീതകാല ചരിത്രകഥകൾ പരസ്പരം പറഞ്ഞ് കുറച്ചു സമയമിരുന്നു… എന്തെങ്കിലും ചില്ലറ കിട്ടാനാണ് വരവ്; പകരം […]
Read More