ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ്, അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി

Share News

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു.ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ […]

Share News
Read More

ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്

Share News

പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്

Share News
Read More