ഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്
എൻ്റെ ആദ്യാക്ഷരങ്ങൾ ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്. ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു. വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം […]
Read More