മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !?

Share News

ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ നടപടിയുണ്ടാകാത്തത് !? ചെറുതും വലുതുമായ മയക്കുമരുന്ന് പിടിത്തങ്ങളുടെ വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നുണ്ടെങ്കിലും അതിന്മേൽ ശരിയായ ശിക്ഷാനടപടികൾ ഉണ്ടാകുന്നുണ്ടോ ? യഥാർത്ഥ ഉറവിടങ്ങളിലേക്ക് ഇതിന്റെ അന്വേഷണങ്ങൾ എത്തുകയോ വേരുകൾ അറുത്തുമാറ്റുകയോ ചെയ്യുന്നില്ല എന്നതാണ് വസ്‌തുത.ചാന്ദ്‌നിയോടെ […]

Share News
Read More

കഷ്ടകാലത്ത് പണയത്തിൽ നഷ്ടപ്പെട്ടുപോയ കുടുംബവക പുരയിടത്തിൽ ഒരു കാവൽക്കാരനായിട്ടാണ് സൗമ്യൻ ഇന്ന് അന്തിയുറങ്ങുന്നത്.

Share News

സൗമ്യൻ സ്വർഗലോകത്തിലെ ദേവന്മാരാൽ പരീക്ഷിക്കപ്പെട്ട് ശ്‌മശാനം സൂക്ഷിപ്പുകാരനായിത്തീർന്ന ത്രിശങ്കു പുത്രനും അയോദ്ധ്യയുടെ രാജാവുമായിരുന്ന ഹരിശ്ചന്ദ്രന്റെ കഥ നാം കേട്ടിട്ടുണ്ട്. രാജാവോ രാജകുമാരനോ ഒന്നുമല്ലാത്ത ഒരു സമകാലീനന്റേതാണ് ഈ പറയുന്ന കഥ. കഥയിലെ നായകനെ നമുക്ക് ‘സൗമ്യൻ’ എന്ന് വിളിക്കാം. ഈ നായകന്റെ യഥാർത്ഥത്തിലുള്ള പേരിന്റെ അർഥം സാക്ഷാൽ ഹരിശ്ചന്ദ്രന്റെ സ്വഭാവവിശേഷണങ്ങളായ സത്യവും നീതിയും തന്നെയാണ്. അതൊരു ലാറ്റിൻ പുല്ലിംഗ നാമവുമാണ്.സമ്പന്നമല്ലെങ്കിലും സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായാണ് സൗമ്യൻ ജനിച്ചത്. സഹോദരീ സഹോദരങ്ങളാൽ സമ്പുഷ്ടമായിരുന്ന കുടുംബത്തിന്റെ ഉജ്വല […]

Share News
Read More

മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ..

Share News

മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ, മൊബൈൽ ഫോണിനെ കളിപ്പാട്ടമാക്കുന്ന എന്റെ നോറ കുഞ്ഞി ഇതാ മണ്ണുകൊണ്ടുള്ള കേക്ക് സന്തോഷത്തോടെ മുറിക്കാനൊരുങ്ങുന്നു. കസിൻ ചേച്ചി അന്ന മോളുടെതാണ് ആശയവും സാക്ഷാത്ക്കാരവും. Shaji Joseph Arakkal

Share News
Read More