പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം|കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് അഭ്യര്‍ഥന.
‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’ വീണ്ടുംപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം പുതിയ എഡിഷൻ പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെയൊക്കെ കാലമാണെന്നറിയാം. 300 രൂപ അത്ര നിസാരമല്ല. എങ്കിലും ശ്രമിക്കണം. കോവിഡ് പോലെയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മലമ്പ്രദേശങ്ങളില്‍ മലമ്പനിയുടെ സംഹാരതാണ്ഡവം. ആകെയുണ്ടായിരുന്നത് കൊയ്‌ന എന്ന ഗുളിക. ദിവസം 50 ആളുകള്‍വരെ മരിച്ച ചെറിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേക്കാള്‍ ഭയാനകം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും ആളുകള്‍ ഇല്ലായിരുന്നു. വീട്ടുകാര്‍തന്നെ വീടിനടുത്ത് കുഴിച്ചിട്ടു. ചിലതൊക്കെ കുറുനരിയും കാട്ടുമൃഗങ്ങളുമൊക്കെ വലിച്ചുകൊണ്ടുപോയി. ചരിത്രം ആവര്‍ത്തിക്കുകയാണെന്നല്ല പറയേണ്ടത്. […]
Read More