കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കെപിസിസി ആഹ്വാനം ചെയ്തതനുസരിച്ച് എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മറ്റി മറൈൻ ഡ്രൈവിൽ ഒരു പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളുമായിട്ട് പോകുകയും ഇതിനെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം ഡീസലിന്റെയും പ്രെട്രാളിന്റെയും വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് യിപിഎ സർക്കാരാണ് എന്ന തൊടുന്യായം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടു വരേണ്ടത് വളരെ ആവശ്യമാണ്. യുപിഎ ഭരിക്കുമ്പോൾ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് […]
Read More