സിഎജിക്കെതിരായ സർക്കാർ പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: സിഎജിക്കെതിരേ സർക്കാർ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരേ പരാമർശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്. സിഎജി റിപ്പോർട്ട് തയാറാക്കിയപ്പോൾ ധനവകുപ്പിന് സ്വാഭാവിക നീതി നൽകിയില്ലെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തൽ. റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് […]
Read More