പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.
സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും […]
Read More