നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.|ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
എറണാകുളം - അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യയിലെ ആർച്ച്ബിഷപ് മാർ സിറിൽ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്. പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ? എന്റെ പേര് സിറിൽ വാസിൽ. ഞാൻ സ്ലൊവാക്യൻ പൗരസ്ത്യ കത്തോലിക്കാസഭയിൽപ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യൻ പ്രോവിൻസ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു ഞാൻ കാനൻ നിയമം പഠിച്ചത്. തുടർന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്ടറായും […]
Read More