കേരളം ഭരിച്ചിരുന്നവർക്ക് ഭരണം എങ്ങനെ തുടർന്ന് കൊണ്ട് പോകാം എന്നത് അല്ലാതെ വരും തലമുറ എങ്ങനെ ജീവിക്കും എന്ന ചിന്ത ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്.
സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ നികുതി കിട്ടണമെങ്കിൽ നാട്ടിൽ ക്രയവിക്രയം ഉണ്ടാകണം.ക്രയവിക്രയങ്ങൾ നടക്കണമെങ്കിൽ സർക്കാർ സ്വകാര്യ മേഖലകളിൽ ഇൻവെസ്റ്മെന്റ്റ് ഉണ്ടാവുകയും, കാർഷിക മേഖലയിൽ ആധുനികവൽക്കരണം നടന്ന് ചെറുപ്പക്കാർക്ക് ജോലിയോ, ബിസിനസ്സോ, കൃഷിയോ ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം.കേരളം ഭരിച്ചിരുന്ന ഇടത് വലത് മുന്നണികളുടെ കോർപ്പറേറ്റ് വിരോധത്താൽ കോർപ്പറേറ്റ് കമ്പനികൾ ഇൻവെസ്റ്മെന്റിനായി കേരളത്തിലേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ നാട് വിട്ടു ജോലി ചെയ്തു കുടുംബത്തോട് ഉള്ള സ്നേഹം അയക്കുന്ന പണമാണ് എക്കണോമിയെ മുൻപോട്ട് കൊണ്ട് പോകുന്നത്. […]
Read More