“ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല”..
ഇടുക്കിയിലെ പ്രധാനകൃഷി ഏലമാണ്. ഏലക്കാ പറിച്ചാൽ ഉണക്കുന്നതിനു ഡ്രയർ ആണ് ഉപയോഗിക്കുക. അതുകഴിഞ്ഞ് വലിപ്പവും നിറവും അനുസരിച്ച് സോർട്ട് ചെയ്യാൻ ഇപ്പോൾ കമ്പ്യൂട്ടറൈസ്ഡ് സോർട്ടിംഗ് മെഷീനുണ്ട്. രണ്ടിനും വൈദ്യുതി വേണം. എന്നാൽ ഇപ്പോൾ മൂന്നാർ,നെടുങ്കണ്ടം, കുമളി പ്രദേശത്ത് ഇത്തരം കാര്യങ്ങൾക്കു വൈദ്യുതി കണക്ഷൻ കൊടുക്കുന്നില്ല. പരിസ്ഥിതി ലോല പ്രദേശമാണെന്നതാണു ന്യായം. ഇതിന്റെ ന്യായം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഡ്രയറും സോർട്ടിംഗ് മെഷീനും ഭീമൻ വ്യവസായശാലയൊന്നുമല്ല. ഒരു മലിനീകരണവും സൃഷ്ടിക്കുന്നുമില്ല. ഏലയ്ക്കായ്ക്ക് നല്ല വിലകിട്ടുന്നതിന് അത്യന്താപേക്ഷിതവും. ഏലകൃഷി നിരോധിച്ചിട്ടില്ല. […]
Read More