വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്-രമേശ് ചെന്നിത്തല
കൊറോണയിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയുന്നതുപോലെ എൽ ഡി എഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അത്രമാത്രം അപചയവും തകർച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാർക്സിസ്റ്റ് പാർട്ടിയും നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്.ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് […]
Read More