സെക്രട്ടറിയറ്റ് സമരത്തിന് പിന്നിൽ പ്രതിപക്ഷം: തോമസ് ഐസക്ക്
തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. സെക്രട്ടറിയറ്റ് സമരത്തിന് പിന്നിൽ പ്രതിപക്ഷമെന്ന് ധനമന്ത്രി ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനോടാണ് ധനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം മനഃപൂർവം കുത്തിപൊക്കി ഇളക്കിവിടുന്ന സമരമാണിത്. യുഡിഎഫ് പ്രേരണയിൽ ചില ഉദ്യോഗാർഥികൾ കരുക്കളായി മാറുന്നു. ഏറ്റവുമധികം നിയമനങ്ങൾ നടത്തിയത് യുഡിഎഫ് സർക്കാരെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Read More