പുസ്തകവും വായനയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു.
കോവിഡ് കാലം ലോകമെങ്ങും വായന തളിര്‍ത്ത് പൂത്ത ദിവസങ്ങളാണ്.പുസ്തകം വാങ്ങി,വായിച്ച്,സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും ആഗ്രഹിക്കുന്ന ധാരാളം മനുഷ്യരുണ്ട് നമുക്ക് ചുറ്റും.ജീവിതത്തിന്റെ ഈ പ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്നവരാണിവർ. നിർബന്ധിതവും ആരും ആഗ്രഹിക്കാത്തതുമായ ഒരു നീണ്ട അവധിയിലാണ് നാമെല്ലാം.ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്.വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതു ജീവിതം നൽകുമെന്ന് മനുഷ്യർ മനസിലാക്കിയ ദിനങ്ങളാണ് ലോക്ക് ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം. അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ […]
Read More