തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്.
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇതേ തുടര്‍ന്ന് ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്ബര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.അതേസമയം, വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Read More