പുതിയ യൂണിഫോമും ബാഗും കുടയും വാട്ടർബോട്ടിലുമില്ലാതെ ഓൺലൈനിൽ വീണ്ടുമൊരു അദ്ധ്യായന വർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ എക്സാമിൽ ഉഴപ്പൻമാർ എല്ലാം നോക്കി എഴുതും, പഠിക്കുന്ന കുട്ടികൾ സാധാരണ പരീക്ഷ എഴുതുന്നതു പോലെ എഴുതും. ഇന്ന് ക്ലാസ് മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്, ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്, […]
Read More