റബര്‍ ബോര്‍ഡിന്റെ ഉല്പാദന കണക്കുകള്‍ വിലയിടിക്കാനുള്ള കുതന്ത്രം: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: റബര്‍ ബോര്‍ഡിന്റെ റബറുല്പാദന കണക്കുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കര്‍ഷകദ്രോഹം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഉല്പാദനം ഉയര്‍ത്തിക്കാണിക്കേണ്ടത് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയര്‍ന്ന ഉല്പാദനക്കണക്കുകള്‍ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബര്‍ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളില്‍ ശരാശരി 158 രൂപവരെ കര്‍ഷകന് […]
Read More