ചമ്മന്നൂർ ലക്ഷംവീട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്
തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്ത് എട്ടാം വാർഡിലെ ലക്ഷംവീട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചമ്മന്നൂർ ലക്ഷംവീട് കുടിവെളള പദ്ധതി പൂർത്തീകരണത്തിലേക്ക്. പഞ്ചായത്ത് കിണറിനെ മാത്രം കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുപ്പത് കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുക. പഞ്ചായത്ത് ഫണ്ടിൽ നിന്ന് ആറ് ലക്ഷം ചിലവിട്ടാണ് ചമ്മന്നൂർ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. പുതിയ കുഴൽ കിണർ നിർമ്മിച്ച് പരിശോധനകൾ പൂർത്തിയാക്കി. വാട്ടർടാങ്ക് നിർമ്മാണം, പൈപ്പിടൽ പ്രവർത്തനം, ഓരോ വീട്ടിലും മീറ്റർ എന്നിവ സ്ഥാപിച്ചു. കൂടാതെ വൈദ്യുതീകരണം പൂർത്തിയാക്കി കെഎസ്ഇബി കണക്ഷനും ലഭ്യമാക്കി. വീടുകളിൽ […]
Read More