നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം|ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുവക്കുറിപ്പ്

Share News

ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുഭവക്കുറിപ്പ് നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്. സാധാരണക്കാർ മാത്രമല്ല, വൈദികരും സിസ്റ്റേഴ്‌സും വരെ നിങ്ങൾക്ക് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നു. രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ കഴിയൂ. കുട്ടികളെ ഗർഭം ധരിക്കുന്ന കാര്യം ഇത്ര മാത്രം […]

Share News
Read More

വി. മദർ തെരേസ ഗർഭശ്ചിദ്രം എന്ന ഭീകരതയെക്കുറിച്ച്.. 😔🔥മദർ തെരേസ..

Share News

ഇക്കാലത്തു ലോകത്ത് ഏറ്റവും അധികമായി സമാധാനം നശിപ്പിക്കുന്നത്, നിരപരാധിയായ പിഞ്ചു കുഞ്ഞിൻ്റെ നിലവിളി മൂലമാണ്. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ വച്ച് കൊല്ലാൻ കഴിയുമെങ്കിൽ, എനിക്കും നിങ്ങൾക്കും പരസ്പരം കൊല്ലാൻ എന്താണ് ബാക്കിയുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ പോലും ഇങ്ങനെ എഴുതിയിരിക്കുന്നു, “അമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ മറക്കാൻ കഴിഞ്ഞാലും ഞാൻ നിന്നെ മറക്കില്ല, ഞാൻ നിന്നെ എൻ്റെ കൈവെള്ളയിൽ കൊത്തിയെടുത്തു.”

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.

Share News

കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ്‌ ആ കുഞ്ഞ്‌ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്‌. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന്‌ […]

Share News
Read More

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക. |Collector, Ernakulam

Share News

ജില്ലയില്‍ നിലനില്‍ക്കുന്ന വായു മലിനീകരണവും ആരോഗ്യവും. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. […]

Share News
Read More