
മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്![]()

മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്. ![]()
![]()
മരണ വീടുകളിലും ദുഃഖാചരണ ചടങ്ങുകളിലും കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്ന കുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയോ, സെൽഫികളും റീലുകളും തയ്യാറാക്കി പ്രചരിപ്പിക്കുകയോ ചെയ്യുന്നത് സ്വകാര്യതാ ലംഘനമായി കണക്കാക്കപ്പെടാമെന്നാണ് മുന്നറിയിപ്പ്.
അവസാനമായി ഒരു നോക്ക് കാണാനെത്തുന്ന സ്ഥലങ്ങൾ സോഷ്യൽ മീഡിയ കണ്ടന്റുകൾ സൃഷ്ടിക്കാനുള്ള വേദിയല്ലെന്നും, ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ സ്വകാര്യതയും വികാരങ്ങളും എല്ലാവരും മാനിക്കണമെന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.
അനുവാദമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും, സാഹചര്യത്തിനനുസരിച്ച് പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയുടെ കാലത്ത് എല്ലാ നിമിഷങ്ങളും ക്യാമറയിൽ പകർത്തേണ്ടതില്ല… ചില നിമിഷങ്ങൾ നിശബ്ദമായി ആദരിക്കുന്നതാണ് യഥാർത്ഥ മനുഷ്യത്തം.
