ശമ്പളപരിഷ്‌കരണം ചര്‍ച്ചയാകുമ്പോള്‍

Share News

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്നത് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവെ അംഗീകരിച്ചിരിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ നയമാണ്. അതനുസരിച്ച് 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന പരിഷ്‌കരണമാണ് ഒന്നേമുക്കാല്‍ വര്‍ഷം വൈകി നടപ്പാക്കാനൊരുങ്ങുന്നത്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നയുടന്‍തന്നെ സമ്മിശ്രപ്രതികരണങ്ങളാണുണ്ടാകുന്നത്. കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണമോ എന്ന ചോദ്യം വിവിധയിടങ്ങളില്‍നിന്നുയരുന്നത് സ്വാഭാവികംമാത്രം. അഞ്ചുവര്‍ഷം എന്ന നയപ്രകാരം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശയെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങള്‍ വേണ്ടത്രയില്ലെന്ന ആക്ഷേപമാണ് ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുവാടക […]

Share News
Read More