മുന്നണികൾ നിലപാടുകൾ വിശദീകരിക്കുമ്പോൾ…
കേരളം ഒരു ജനവിധിയിലേക്കു വീണ്ടും ചുവടുവയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ജനക്ഷേമ പരിപാടികളും വിശദീകരിക്കുന്ന പ്രകടന പത്രികകൾ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഏറിയും കുറഞ്ഞും ഒരേകാര്യം പലരീതിയിൽ പറഞ്ഞുവയ്ക്കുന്നതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ എന്ത് നിലപാടും നടപടികളും സ്വീകരിക്കും എന്നു വിശദീകരിക്കാൻ മത്സരത്തിനിറങ്ങുന്നവർ ബാധ്യസ്ഥരാണ്. ആഗോളീകരണത്തിന്റെയും കോർപറേറ്റ് കുത്തകവൽക്കരണത്തിന്റെയും, ചങ്ങാത്ത മുതലാളിത്തത്തിന്റെയും, കമ്പോള ആധിപത്യത്തിന്റെയും ഇക്കാലത്ത്, ഒഴുക്കിനൊപ്പം നീന്തുന്നവരാണോ ഒഴുക്കിനെ പ്രതിരോധിക്കും എന്നു പ്രഖ്യാപിച്ചു കളത്തിലിറങ്ങുന്നവരാണോ അധിക നേട്ടമുണ്ടാക്കുക എന്നതാണ് […]
Read More