മിഴികൾ ഈറനണിയുമ്പോൾ
“മിഴിയിടകളിൽതുളുമ്പി വീഴുന്നസംഗീതമാണ്കണ്ണുനീർ..ആത്മാവിന്റെവിങ്ങലായ്…ആനന്ദത്തിന്റെതുള്ളികളായ്…അടക്കാനാവാതെആർത്തലച്ച് പെയ്യുന്നപേമാരിയായ്……അത്,പെയ്യുന്നുമേഘക്കമ്പികളുംമീട്ടിക്കൊണ്ട്.” മുഖപുസ്തകത്തിൽ ആരോ കോറിയിട്ട വരികൾ, വീണ്ടും മനസ്സിൽ ഒരു പിടി കണ്ണീരോർമ്മകൾക്ക് കൂടൊരുക്കുന്നു . “ഓര്‍മ്മകളുള്‍ത്തട്ടിനെ നനയിക്കുന്നു കണ്ണിലൂറിയെത്തുന്നൂ ബാഷ്പമീ മണ്ണില്‍ച്ചവിട്ടുമ്പോൾ “എന്ന് പാടിയത് ഇടപ്പള്ളിയാണ്. മനുഷ്യന്റെ സുഖ ദുഖങ്ങളിൽ വ്യത്യസ്ഥ ഭാവങ്ങളിൽ വിരുന്നിനെത്തുന്ന ഒരിക്കലും പിരിയാത്ത കൂട്ടുകാരനെപ്പോലെയാണ് കണ്ണുനീർ തുള്ളികൾ.മനുഷ്യന്റെ ഓർമ്മകളിൽ, സ്വപ്നങ്ങളിൽ, ആശങ്കകളിൽ എല്ലാം കണ്ണീർ നനവ് പടർന്നിട്ടുണ്ട് .“സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ്” പോകാത്തവർ ചുരുക്കമല്ലേ…. ആനന്ദബാഷ്പം എന്ന പ്രയോഗം തന്നെ സുന്ദരമാണ്. ഇടപ്പിള്ളി തന്നെ മറ്റൊരിടത്ത് കുറിച്ചിടുന്നു.“ഇടയ്ക്കു […]
Read More