സംരഭകരെ സർക്കാരും പ്രതിപക്ഷവും എന്തിന് ഭയപ്പെടുന്നു?
ഇന്ന് കേരളം വളരെയധികം ചർച്ച ചെയ്യുന്ന വിഷയമാണ് സംരഭകരെ സർക്കാരും പ്രതിപക്ഷവും കൂട്ടത്തോടെ ആക്രമിക്കുന്നു എന്നത്.
“സാമൂഹിക സംരഭകർ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളെന്ന നിലയിൽ പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടത് ആവശ്യമായി തോന്നി. സംരംഭകർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം, സാമൂഹിക സാമ്പത്തിക മേഖലയിലെ സ്ഥാനം, ഇവർ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ, സാധ്യതകൾ എന്നിവയെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.