മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.
കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ
കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു.
മതിയായ യാതൊരുവിധമായ തെളിവുകളും ശേഖരിക്കാതെ കുറ്റസമ്മത മൊഴി നൽകുന്നതിനുവേണ്ടി കസ്റ്റഡിയിൽ തുടർന്ന പീഡനം കിഫ വനം വകുപ്പ് മന്ത്രിയെ ബന്ധപ്പെടുന്നത് വരെ തുടർന്നു. സഹോദരങ്ങൾക്ക് ജാമ്യത്തിന് വേണ്ടി കിഫയുടെ ലീഗൽ സെല്ലും പാലക്കാട് ഡിഎൽസിയും ഏറ്റവും സ്നേഹമുള്ള അഡ്വ. ടൈറ്റസ് പാലക്കാടും അഹോരാത്രം ഓടിനടന്നപ്പോൾ തന്റെ ഭർത്താവിന് തന്റെ കൺമുൻപിൽ ഏറ്റ കൊടും പീഡനവും കുടുംബത്തിലെ ആൺ തുണകളെല്ലാം അനുഭവിച്ചു വരുന്ന ജയിൽവാസവും നൽകിയ ആഘാതത്തിൽ പ്രസവത്തിനായി പ്രവേശിപ്പിക്കേണ്ട തീയതിക്ക് മുൻപ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന സഹോദരി ജന്മം നൽകിയ കുരുന്ന് 01-10-22 തീയതിയിൽ മരണപ്പെട്ടു.
മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.
കിഫ ആ കുടുംബത്തിന്റെ അവസ്ഥ അഡ്വക്കേറ്റ് ടൈറ്റസ് പാലക്കാടിലൂടെ നീതിപീഠത്തിനു മുമ്പിൽ വിവരിച്ചപ്പോൾ പതിനെട്ടാം ദിവസം മൂന്നു സഹോദരങ്ങൾക്കും പാലക്കാട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കോടികളുടെ അഴിമതി നടത്തിയും സാധു ജനങ്ങളെ പീഡിപ്പിച്ചുകൊന്നും കിരാതവാഴ്ച നടത്തുന്ന വനംവകുപ്പിലെ കാപാലികന്മാർ അനുഭവിക്കുന്ന പ്രിവിലേജ് ഒന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഈ സാധുജനങ്ങൾക്ക് ഇല്ലെന്നറിയാം. നിറവയറുമായി കൈകൂപ്പി യാചിക്കുന്ന അബല ജന്മങ്ങളുടെ മുൻപിലൂടെ അന്യായമായി ഭർത്താക്കന്മാരെ വലിച്ചിഴച്ചു കൊണ്ടു പോയി അനുഭൂതി നുകർന്ന ദുഷ്ട ജന്മങ്ങളുടെ തലയ്ക്കു മുകളിൽ, നിന്റെയൊക്കെ കണ്ണുകൾ മലങ്കാക്കകൾ കൊത്തിപ്പറിക്കുന്നത് കാണാൻ ഈ മാലാഖ കുഞ്ഞിന്റെ ആത്മാവ് കാത്തിരിക്കുന്നുണ്ടാവും..
ആദരാഞ്ജലികൾ
Mathew CB