82 വയസ്സുള്ള ഒരു കൂട്ടുകാരിയെ കിട്ടിയതാണ് ഈ ദിവസത്തിന്റെ ധന്യത.
മേമ എന്ന സുധ ഭാസി മേനോൻ. തിരുവനന്തപുരത്തു മന്ത്രിയാഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് റാന്നി വരെ പോകണം..അവിടെ ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്.. കൂടെ വരണം എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ (ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ സെക്രട്ടറി) മേമ ഇങ്ങനെ ഉള്ളിൽ പറ്റിക്കൂടുമെന്ന് വിചാരിച്ചിരുന്നില്ല.
സംഭവബഹുലമാണ് തൃശൂരിൽ ജനിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിച്ച് വിദേശത്തടക്കം കഴിഞ്ഞ മേമയുടെ ജീവിതം. അതേപ്പറ്റി പിന്നീട് എഴുതാമെന്ന് കരുതുന്നു.
കക്കാട്ടാറിന്റെ കരയിലെ സുന്ദരമായ കൊച്ചുവീട്ടിൽ താമസം. പ്രായം മറന്ന് ഈ വയസിലും കർമനിരത. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച പ്രമുഖ ഫൊട്ടോഗ്രാഫർ ഭാസിയാണ് മേമയുടെ ജീവിത പങ്കാളി
Salute to this Xtra ordinary genius who amazed me !
T B Lal