ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മന്ത്രി പി രാജീവ്കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ്.–മന്ത്രി പി രാജീവ്പറഞ്ഞു