ജനങ്ങളുടെ സഹകരണമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ മികവിന് ആധാരം. മുഖ്യമന്ത്രി-
കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ മതിപ്പോടെയാണ് ലോകം നോക്കി കാണുന്നത്. നിരവധി അംഗീകാരങ്ങൾ കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിക്കുകയുണ്ടായി. ആ ശ്രേണിയിലെ ഏറ്റവും പുതിയതാണ് പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ “പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ്”. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അറുപത്തി മൂന്ന് വർഷത്തെ പാരമ്പര്യമുള്ള പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചു കേരളത്തിന് അവാർഡ് നൽകുന്നത്-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി
മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന വിദേശികൾക്കു പൊതുവെ കേരളത്തെ പറ്റിയുള്ള മതിപ്പ് വർദ്ധിച്ചിട്ടുള്ളതായാണ് വിലയിരുത്തുന്നത്. മഹാമാരിക്ക് ഇടയിൽ കേരളത്തിലെ അമേരിക്കൻ പൗരന്മാരെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ചതിന് അഭിനന്ദനവും നന്ദിയും യുഎസ്എ കോൺസൽ ജനറൽ ജൂഡിത്ത് റാവിൻ കഴിഞ്ഞ ആഴ്‌ച്ച കത്തിലൂടെ ചീഫ് സെക്രട്ടറിയെ അറിയച്ചിരുന്നു. ടൂറിസം രംഗത്തും നിക്ഷേപ രംഗത്തും ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനങ്ങളുടെ സഹകരണമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ മികവിന് ആധാരം. മഹാമാരിയുടെ അന്ത്യത്തിന്റെ ആരംഭം വാക്സിനുകൾ ലഭ്യമാകുന്നതോടെ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. അതുവരെ നമ്മുടെ കൂട്ടായ ജാഗ്രത തുടരേണ്ടതുണ്ട്.-മുഖ്യമന്ത്രിപിണറായി വിജയൻ ആഹ്വാനം ചെയ്‌തു