
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കോൺഗ്രസ്സ് ജില്ലാ കമ്മറ്റി പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രാൾ ഡീസൽ കൊള്ളയ്ക്കെതിരായി കെപിസിസി ആഹ്വാനം ചെയ്തതനുസരിച്ച് എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മറ്റി മറൈൻ ഡ്രൈവിൽ ഒരു പ്രതിഷേധ പരിപാടി നടത്തുകയുണ്ടായി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളുമായിട്ട് പോകുകയും ഇതിനെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം ഡീസലിന്റെയും പ്രെട്രാളിന്റെയും വില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് യിപിഎ സർക്കാരാണ് എന്ന തൊടുന്യായം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത കൊണ്ടു വരേണ്ടത് വളരെ ആവശ്യമാണ്.
യുപിഎ ഭരിക്കുമ്പോൾ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില ഒരു ബാരലിന് 106 ഡോളറായിരുന്നപ്പോൾ പെട്രോൾ വില 1 ലിറ്ററിന് 72 രൂപയായിരുന്നു. 2014 ൽ ബിജെപി ഭരിക്കുമ്പോൾ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില ഒരു ബാരലിന്റെ വില 43 ഡോളറായി കുറഞ്ഞപ്പോൾ പെട്രോൾ വില 1 ലിറ്ററിന് 63 രൂപയാണ് ചാർജ്ജ് ചെയ്തത്. 2021 ൽ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില ഒരു ബാരലിന്റെ വില 75 ഡോളറായപ്പോൾ പെട്രോൾ വില 1 ലിറ്ററിന് 113 രൂപയായി വർദ്ധിപ്പിച്ചു.
2016-17 ൽ 2,73,225 കോടി രൂപ കേന്ദ്ര സർക്കാരിനും 1,89,587 കോടി രൂപ സംസ്ഥാന സർക്കാരിനും നികുതിയിനത്തിൽ വരുമാനം കിട്ടി.2020-21 ൽ 4,18,637 കോടി രൂപയും 2,17,271 കോടി സംസ്ഥാന സർക്കാരിനും അധിക നികുതി കിട്ടി. കേന്ദ്രം എക്സൈസ് നികുതി വർദ്ധിപ്പിക്കുകയും സംസ്ഥാനം വില കുറയ്ക്കുകയില്ലെന്നുമുള്ള നിലപാടാണ് ഇത്രയും വില കൂടാൻ കാരണമായത്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്ത് ഇന്ധന വില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനയ്ക്ക് കാരണമാവുകയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യും.
മറൈൻ ഡ്രൈവിൽ നടന്ന പരിപാടിയിൽ മുൻ മന്ത്രി കെ വി തോമസ്കെ ,പിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൌലോസ്, വിപി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, എറണാകുളം യുഡിഎഫ് കൺവീനർ ഡോമിനിക് പ്രസന്റേഷൻ, ഹൈബി ഈഡൻ എം.പി എന്നിവർ പങ്കെടുത്തു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നേതൃത്വം കൊടുത്തു.