ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി

Share News

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ പാ​ന്‍​കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി.ആദ്യം മാ​ര്‍​ച്ച്‌ 31വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി ന​ല്കി​യി​രു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യ​ത്തു​ട​ര്‍​ന്നാ​ണു മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി ന​ല്കി​യ​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മാ​ര്‍​ച്ച്‌ 31ന​കം ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

 1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച്‌ 10,000 രൂപ പിഴ ഈടാക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.

Share News