മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും

Share News

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും. ഒരു ആക്സിഡന്റ് നടന്നാൽ ഏറ്റവും നല്ല തെളിവാണ് അതിലെ ക്യാമറ അത് ഇല്ലാതാക്കാൻ മാത്രമേ ഈ നിയമം കൊണ്ട് കഴിയു. ഏത് കാലത്തേക്കാണ് ഈ പോക്ക്. ക്യാമറ ഉള്ളത് നല്ലതല്ലേ, എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ക്യാമറ വേണം. കാറിലും ബസ്സിലും എല്ലാ വണ്ടികളിലും കടകളിലും. നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഇതിൽനിന്ന് തെളിവ് കിട്ടാതിരിക്കില്ല. കഴിഞ്ഞദിവസം പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊന്നു കൊണ്ടിരുന്നപ്പോൾ അതുവഴി ഒരു സ്കൂൾ ബസ് പോയിരുന്നു, ആ ബസ്സിൽ ക്യാമറ ഉണ്ടായിരുന്നെങ്കിൽ ഉടൻതന്നെ പ്രതികളെ തിരിച്ചറിഞ്ഞേനെ.

ഹെൽമെറ്റ് ക്യാമറയിലൂടെയാണ് പലപ്പോഴും പോലീസും മോട്ടോർ വാഹന വകുപ്പ് ഏമാന്മാർ റോഡിൽ ആളുകളെ മേക്കിട്ട് കേറുന്ന പെരുമാറ്റവും കൈക്കൂലിയും പോക്രിത്തരങ്ങളും പുറത്ത് വന്നിരുന്നത്. ആ കൊള്ളരുതായ്മകൾ ലോകം കാണുമോ എന്ന ഭയമാണ് ഈ നിയമത്തിന് പിന്നിൽ. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പോകും എന്നത് ഉടായിപ്പ് നിലപാടാണ്. വാഹനങ്ങളിൽ ഡാഷ് -ക്യാം ഉണ്ടെങ്കിൽ വാഹന അപകടങ്ങളുടെ ഉത്തരവാദികൾക്ക് രക്ഷപ്പെടാനാവില്ല, പൊതുഗതാഗത വാഹനങ്ങൾ ഓടിക്കുന്നവരെ ശരിയായി നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലില്ല. വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ശീലങ്ങളും മറ്റും നിരീക്ഷിക്കാൻ അശ്രദ്ധമായ ഡ്രൈവിംഗ് തടയാനുള്ള സംവിധാനം ഇതുമൂലം ഉണ്ടാവും. ചെറിയ ക്യാമറകളിൽ പോലും ഒരു ആഴ്ചയിലെ ദൃശ്യങ്ങൾ പോലും സൂക്ഷിക്കാനാവും.

ആദ്യം റോഡിലെ കുഴി അടച്ച് ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷിക്കൂ, അവർക്ക് ജീവൻ ഉണ്ടെങ്കിലല്ലേ ഫൈൻ അടക്കാൻ പറ്റൂ, ബൈക്ക് വാങ്ങി പതിനഞ്ചു വർഷത്തെ അഡ്വാൻസ് റോഡ് ടാക്സ് കൊടുത്ത് സർവ്വ ഫൈനും അടച്ച് ലോകത്തിലെ ഏറ്റവും കൂടിയ എണ്ണയടിച്ചു, ജീവിക്കുന്ന ആളുകൾക്ക് പെൻഷൻ കൊടുത്താലും തെറ്റില്ല.

Vinod Panicker

Share News