
കുതിരാന്‍ തുരങ്കം തുറന്നു
തൃശൂര്‍: പാലക്കാട് – തൃശൂര്‍ പാതയിലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ, ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു തുരങ്കം തുറന്നത്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറാണ് തുരങ്കം ഗതാഗതത്തിനായി തുറന്നുനൽകിയത്..
ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് ഗതാഗതയോഗ്യമാക്കിയത്. ഇതോടെ കോയമ്ബത്തൂര്‍ – കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.
സംസ്ഥാനത്തെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരിയും അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശം.
തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് പൊതുമരമാത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കിഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കില്‍ ഓണത്തിന് മുന്‍പ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പിന്നീട് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല.