
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന്
ന്യൂഡല്‍ഹി: കേരളത്തിൽ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30ന് . നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി ഏപ്രിൽ 20ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21 നടക്കും. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ 23 ആണ്.
30 രാവിലെ 9 മുതല്‍ നാലുവരെയായിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ നിന്ന് മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അബ്ദുള്‍ വഹാബ്, വയലാര്‍ രവി, കെകെ രാഗേഷ് എന്നിവരുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴത്തെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.രാജ്യസഭാ തെരഞ്ഞെടുപ്പു മാറ്റിവച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കെതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹര്‍ജികളിലാണ് നടപടി.