
സഹോദരൻറെ കാവൽക്കാരൻ ആകുക എന്നതാണ് യഥാർത്ഥ മനുഷ്യാവകാശ ധർമ്മം
1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ ആഗോളതലത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം നടത്തിയ സാഹചര്യങ്ങളിൽ നിന്ന് ലോകം ബഹുദൂരം സഞ്ചരി ച്ചിരിക്കുന്നു.
അംഗ രാഷ്ട്രങ്ങളിൽ ഇന്ന് ഐക്യരാഷ്ട്രസഭയ്ക്ക് എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സമകാലിക വിഷയങ്ങളിൽ ചർച്ചയാകുന്നു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട മറ്റൊരു പുതിയ മേഖലയാണ് സൈബർ ഇടങ്ങൾ. അപരന് മുഖം കൊടുക്കാതെ, സ്വന്തം ഉപകരണത്തിലൂടെ, സ്വന്തമായ ഇടങ്ങളിലിരുന്ന് അപരന് അവമതിപ്പ് ഉണ്ടാക്കുന്ന പൊതുഇടങ്ങളിലെ ഓരോ ഇടപെടലും സൈബർ മനുഷ്യാവകാശ ലംഘനങ്ങളാണ്.
സൈബർലോകത്തെ മനുഷ്യാവകാശങ്ങളെ പറ്റി അതിബൃഹത്തായ പഠനങ്ങൾ തന്നെ നടക്കുന്ന കാലം. സഹോദരൻറെ കാവൽക്കാരൻ ആകുക എന്നതാണ് യഥാർത്ഥ മനുഷ്യാവകാശ ധർമ്മം.
അങ്ങനെയുള്ള കാവൽക്കാരുടെ എണ്ണം കൂടാൻ ഇത്തരം ദിനാചരണങ്ങൾ ഉപകരിക്കട്ടെ !

