
സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരായ രണ്ടാംഘട്ട വാക്സിനേഷന് തുടക്കം കുറിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി ഡിജിപി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തിൽ ആദ്യം വാക്സിൻ സ്വീകരിച്ചത്. പിന്നാലെ തിരുവനന്തപുരം കളക്ടർ നവജോത് ഖോസയും വാക്സിൻ സ്വീകരിച്ചു.
രണ്ടാം ഘട്ടത്തിൽ പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുന്‍സിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്സിനേഷനും അന്തിമഘട്ടത്തിലായിട്ടുണ്ട്.