![](https://nammudenaadu.com/wp-content/uploads/2021/12/images.png)
ന്യൂനപക്ഷ ദിനാചരണം സ്പീക്കർ 18ന് ഉദ്ഘാടനം ചെയ്യും
ന്യൂനപക്ഷ ദിനാചരണത്തിന്റെ ഉദ്ഘാടനം നിയമസഭാസ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 18ന് ഉച്ചയ്ക്ക് രണ്ടിന് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.
ഹജ്ജ്-വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ മുഖ്യാതിഥിയാകും. അഡ്വ. ഹരീഷ് വാസുദേവൻ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, നെയ്യാറ്റിൻകര രൂപത മെത്രാൻ റെറ്റ് റവ. ഡോ. വിൻസന്റ് സാമുവൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.