വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

Share News

ലോകനിലവാരത്തിൽ സംസ്ഥാനത്തിന് അടിസ്ഥാനസൗകര്യ വികസനമൊരുക്കി കിഫ്ബി.വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന്

അതീവ പ്രാധാന്യമുള്ള മികച്ച അടിസ്ഥാന സൗകര്യവികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). ആവശ്യമായ നിക്ഷേപം ഒരുക്കുന്നതിൽ മാത്രമല്ല സമയക്രമം പാലിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതു വരെ കിഫ്ബിയുടെ ദൗത്യത്തിൽ പെടുന്നു. ഭൗതിക വികസനത്തിനൊപ്പം സാമൂഹ്യ വികസനവും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യങ്ങളിൽ പെടുന്നു. സംസ്ഥാനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് സർക്കാരിന് കൈത്താങ്ങാവുന്ന പ്രധാന ഏജൻസിയാണ് കിഫ്ബി.

സ്ഥലമേറ്റെടുക്കലിന് വേണ്ടിയുള്ള ഇരുപതിനായിരം കോടിയുൾപ്പെടെ ഏകദേശം അറുപതിനായിരം കോടിയിലേറെ രൂപയുടെ 820ൽ പരം പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. 430 ൽ ഏറെ പദ്ധതികൾ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണത്തിലേക്ക് കടന്നു.390 ഓളം പദ്ധതികളുടെ പദ്ധതികളുടെ ടെൻഡറിങ് നടപടികൾ പുരോഗമിക്കുന്നു.ഫിച്ചും എസ് ആൻഡ് പിയും അടക്കമുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ഈ കോവിഡ് കാലത്തും മികച്ച റേറ്റിങ്ങാണ് കിഫ്ബിക്ക് നൽകിയിരിക്കുന്നത്.

ഇത്തരത്തിൽ കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തിയ സംസ്ഥാനത്തിന്റെ രണ്ടു അഭിമാനപദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വൈറ്റില , കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരി ഒൻപതിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്.

മദ്രാസ് ഐഐടി നേതൃത്വത്തിൽ നടത്തിയ ഭാരപരിശോധന(load test) വിജയകരമായി പൂർത്തിയായതോടെയാണ് ഇരുപാലങ്ങളും ഗതാഗതത്തിന് തുറന്നു നൽകാൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജങ്ഷനിലാണ് തിരക്കൊഴിയുന്നത്. വൈറ്റില മേൽപ്പാലം രാവിലെ ഒൻപത് മുപ്പതിന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊട്ടുപിന്നാലെ പതിനൊന്നുമണിക്ക് കുണ്ടന്നൂർ മേൽപ്പാലും ഗതാഗതത്തിന് തുറന്നുകൊടുക്കും.

ഭാരപരിശോധനയുടെ റിപ്പോർട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം വിശകലനം ചെയ്ത ശേഷം മേൽപ്പാലങ്ങളുടെ നിർമാണത്തിന്റെ ഗുണനിലവാരവും സുരക്ഷയും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പാലങ്ങൾ തുറന്നു നൽകുന്നത്.വികസനപദ്ധതികൾക്ക് ധനലഭ്യതയ്‌ക്കൊപ്പം ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുമെന്ന കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിന്റെ മറ്റൊരു ഉദാഹരണവും കൂടിയ അഭിമാനകരമായ ഈ നേട്ടം.

Kerala Infrastructure Investment Fund Board

@GovkeralaInfrastructureInvestmentFundBoard  · Government organisation

Share News