
കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് കമ്പനി അവിടെ വന്നപ്പോൾ പത്രോസിനു സൂപ്പർമാർക്കറ്റും പത്രാസുമായി, ….
പ്രധാനമന്ത്രി ടോക്കിയോ ഒളിമ്പിക്സിന് പോയ മണിപ്പൂരിലെ ചില കായിക താരങ്ങളോട് ചോദിച്ചു , ഇത്രയ്ക്ക് ആരോഗ്യമുണ്ടാവാൻ നിങ്ങൾ ഏത് മില്ലിലെ ഗോതമ്പാണ് കഴിക്കുന്നത്? ഞങ്ങൾ കാർബോ ഹൈഡ്രേറ്റ്സ് കൂടുതലുള്ള സമൃദ്ധമായ അരിയുടെ ചോറ് തന്നെയാണ് കഴിക്കുന്നത് എന്നാണ് അവർ ഉത്തരം നൽകിയത്. അല്ലാതെ കോംപ്ലാനോ ബൂസ്റ്റോ അല്ല. പരസ്യങ്ങൾ സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളും നിയന്ത്രിച്ചു തുടങ്ങി. പലരും പരസ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്.
കൂമൻ കവലയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, അവസാനം ഒരു ബ്ലേഡ് കമ്പനി അവിടെ വന്നപ്പോൾ പത്രോസിനു സൂപ്പർമാർക്കറ്റും പത്രാസുമായി, രമേശന് യൂസ്ഡ് കാർ ഷോറൂം, രമണി ചേച്ചിക്ക് മണിമാളികയും, അബ്ദുള്ള ബോട്ട് ഓണർ അബ്ദുള്ളയായി കൈയിലുള്ള ഗോൾഡ് പണയം വെച്ചപ്പോൾ അങ്ങനെ മൊത്തത്തിൽ അടിപൊളിയായി. മഞ്ജുവാര്യരുടെ എന്തൊരു ഉടായിപ്പു പരസ്യം. പിന്നെ വേറൊന്ന് സ്വർണ്ണ പണയത്തിന് പലിശ വെറും 67 പൈസ പ്രതിമാസം.
രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെ സംബന്ധിച്ച് ഓണം എന്നത് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍തോതില്‍ കേരളത്തിലും മലയാളികള്‍ക്കും വിറ്റഴിക്കാനുള്ള ഒരവസരമാണ്. പത്രങ്ങളിൽ ഫ്രണ്ട് ബാക്ക് പേജ് കവർന്നെടുക്കുന്ന വലിയ ജാക്കറ്റ് അല്ലെങ്കിൽ സ്ലീവ് പരസ്യങ്ങൾ. പണ്ടൊക്കെ 3000 രൂപയ്ക്ക് ഒക്കെ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നു, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിൽ പിന്നെ അതിന്റെ വില കുതിച്ച് അയ്യായിരത്തിനു അടുത്തെത്തി.
നമ്മുടെ നാട്ടിലെ വെളിച്ചെണ്ണയിൽ ആരോഗ്യത്തിന് അത്യന്തം അപകടകാരിയായ ഘടകങ്ങൾ ഉണ്ടെന്നുള്ള വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു, അതു കേട്ട മിക്കവരും വെളിച്ചെണ്ണ ഉപേക്ഷിച്ചു മറ്റുള്ള എണ്ണകളുടെ പുറകെ പോയി, എന്നാൽ കേരളത്തിൽ ഹൃദരോഗ ബാധിതരുടെ എണ്ണം കൂടിയതല്ലാതെ യാതൊരു മാറ്റവും വന്നില്ല. ബഹുരാഷ്ട്ര കുത്തകകൾക്ക് കേരള വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ സാധിച്ചുള്ളൂ. നേരത്തെ വിരാട് കോഹ്ലി പതിനഞ്ചോളം ശീതള പാനീയങ്ങളുടെ ബ്രാൻഡ് പരസ്യത്തിൽ അഭിനയിച്ചിരുന്നു, പിന്നീട് താൻ ഇതൊന്നും കുടിക്കാറില്ല ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അത് ശരിയല്ല എന്ന് പറഞ്ഞ് പിന്മാറി.
ചിലർ 50 ശതമാനം വിലക്കുറവിൽ ഏതെങ്കിലും ചൈനീസ് ഇലക്ട്രോണിക്സ് ബ്രാൻഡ് സ്വന്തം പേരിൽ ഇറക്കി വിലകൂട്ടി പകുതി വിലയ്ക്ക് കൊടുക്കുന്നു, ഒരുതവണ ക്രോക്കറി ഐറ്റത്തിന് 50% വിലക്കുറവ് എന്ന പത്രവാർത്ത കണ്ട് ചെന്നപ്പോൾ കാണിച്ചത് ഏറ്റവും കുറഞ്ഞ പ്ലാസ്റ്റിക് പ്ലേറ്റ് കാണിച്ചിട്ട് പറഞ്ഞു ഇതാണ് വിലക്കുറവുള്ള ഐറ്റം. ആളുകൾ അവരുടെ സ്ഥാപനത്തിൽ എത്താനുള്ള മാർഗ്ഗം മാത്രമാണ് വിലക്കുറവ് എന്ന് പരസ്യം, കൂടുതൽ കിഴിവുള്ളത് കട തുറക്കുമ്പോൾ തന്നെ വിറ്റു തീർന്നിട്ട് ഉണ്ടാവും. ഒരു ബ്രാഞ്ചിലും കിട്ടില്ല. ചില സ്ഥാപനങ്ങൾ പഴയ ഓഫറിൽ കൊടുത്ത ബെൻസ്, ഓഡി, വില്ലയൊക്കെ ആർക്കാണ് കിട്ടിയത് എന്ന് അറിഞ്ഞാൽ കഴിഞ്ഞാൽ സന്തോഷം.ശുഭദിനം

Vinod Panicker
Related Posts
- 'Home'
- അനുഭവം
- കുടുംബവിശേഷങ്ങൾ
- ചിത്രവും ചിന്തയും
- മനുഷ്യത്വത്തിൻ്റെ മഹത്വം
- മനോഭാവങ്ങൾ
- മഴ: ജാഗ്രത
- വീക്ഷണം
- സിനിമ റിവ്യൂ
