തുരുത്തിന് കരുത്തേകാൻ അവരെത്തി.

Share News

കുതിരകൂർക്കരി:
കണ്ണൂർ, അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ ദശദിന റൂറൽ ക്യാംപ് ആയ തുരുത്ത് 2K22 വിന് ചേല്ലാനം ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ് കുതിരകൂർകരിയിൽ തുടക്കമായി.

“കരുത്തേകാം കരുത്തതാർജിക്കാം” എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച ക്യാമ്പ് കുതിരക്കൂർകരി ലിറ്റിൽ ഫ്ലവർ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ ജെ മാക്സി ക്യാംപ് ഉൽഘടനം ചെയ്തു,ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് എം കെ ജോസഫ്, ചെറിയകടവ് വികാരി ഫാ. സെബാസ്റ്റ്യൻ പനൻഞ്ചിക്കൽ, ഫാ. അഗസ്റ്റിൻ നെല്ലിക്കവേളിയിൽ, ചെല്ലാനം വാർഡ് മെമ്പർ മാർഗരറ്റ്, സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയ ബിജേഷ് പി എസ്, അനു ജോസഫ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

“കുതിരക്കൂർകരി നിവാസികളുമായി ആശയവിനിമയം നടത്തി, അവരുടെ പ്രശ്നങ്ങൾ അധികൃതരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ എത്തിക്കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശ്യം” എന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. സോജൻ പനൻഞ്ചിക്കൽ പറഞ്ഞു.

ഡോ. സെമിച്ചൻ ജോസഫ് , ഡോ.സേവ്യർ വിനയരാജ് , സാമൂഹിക പ്രവർത്തകൻ ബെന്നി ജോസഫ്,എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നൽകി. വിദ്യാർത്ഥികളുടെ നേതൃത്വതത്തിൽ വിവിധ കലാപരിപാടികൾ ദിവസേന നടന്നുകൊണ്ടിരിക്കുന്നു. റൂറൽ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ പരിസര പ്രദേശത്ത് ഉള്ള കുടുംബങ്ങളെ കുറിച്ച് പഠിക്കാനും അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാനുമായി പരിസര പ്രദേശത്തുള്ള വീടുകൾ സന്ദർശിച്ചു.

അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ ഒന്നാം വർഷ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ പഠനത്തിൻ്റെ ഭാഗമായാണ് ഈ ദശദിന ക്യാമ്പ്. വിദ്യാർഥികളെ ശരിയായ ദിശയിൽ നയിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാദർ സോജൻ പനച്ചിക്കൽ, സോഷ്യൽ വർക്ക് വിഭാഗം അധ്യാപിക ഐശ്വര്യ തോമസ് എന്നിവരാണ്. 12-1-2022 ബുധനാഴ്ച ആരംഭിച്ച ദശദിന റൂറൽ ക്യാമ്പ് 20-1-2022 വ്യാഴാഴ്ച അവസാനിക്കും.

Share News