തിരുവാതിര മുത്തശ്ശി മാലതി ജി മേനോൻ നിര്യതയായി
കൊച്ചി. ആലപ്പാട്ട് റോഡിൽ ജയവിഹാരിൽ ഗോവിന്ദ മേനോൻ്റെ പത്നി മാലതി ജി മേനോൻ (84) നിര്യാതയായി. തിരുവാതിര കളി അദ്ധ്യാപികയായിരുന്ന മാലതി മേനോൻ 3000 പേരുടെ മെഗാ തിരുവാതിര കളിയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കാർഡിലും ‘ 7000 പേരുടെ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഓഫ് റിക്കാർഡിലും, 750 പേരുടെ പിന്നൽ തിരുവാതിര യിലൂടെ ഏഷ്യൻ ബുക്കിലും കടന്നിട്ടുള്ള കലാകാരിയാണ്.75 വയസ്സിനു ശേഷം കഥകളി, കീബോർഡ്, ചെണ്ട, ഡ്രംസ്, ഇടക്ക എന്നിവ പഠിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര-ടി.വി സീരിയൽ നടിയും, പരസ്യ മോഡലുമായിരുന്നു –
മക്കൾ .. സുധാ റാണി (മുൻ പ്രിൻസിപ്പൽ വയനാട് ഗവ: കോളേജ്, മഹാരാജാസ് കോളേജ് അദ്ധ്യാപിക,, ഉഷാറാണി (തിരുവനന്തപുരം) ജയപ്രകാശ് ( ഇൻറീരിയർ ഡിസൈനർ ) മരുമക്കൾ: രഘു ബ്രിസിനസ്സ്,അജിത് കുമാർ (ഗവ. ആർക്കിയോളജി വിഭാഗം)പ്രീത ( സെൻ്റ് ആൻ്റണീസ് സ്കൂൾ അദ്ധ്യാപിക) .ശവസംസ്കാരം വാഴാഴ്ച രാവിലെ 10.30 ന് രവി പുരം ശ്മശാനത്തിൽ