
ഹൃദയഭേദകമാണ് ഈ അവസ്ഥ.|അവരുടെ കണ്ണീരിനും ശൂന്യതയ്ക്കുമൊപ്പം നിൽക്കുക, അവരെ ചേർത്തുപിടിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക.
അടച്ചുറപ്പുള്ള വീട്, മാതാപിതാക്കളുടെ ചികിത്സ, വിവാഹം, മക്കളുടെ പഠനം. അങ്ങനെ എത്രയെത്ര പ്രതീക്ഷകളും കിനാവുകളുമായിട്ടായിരിക്കും നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. ഈ സ്വപ്‌നങ്ങളിൽ പാതിയെങ്കിലും നേടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്താണ് പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് ആ മനുഷ്യർ ജോലിയെടുക്കുന്നത്. അങ്ങനെയുള്ള 23 പേരുടെ ചേതനയറ്റ ശരീരമാണ് അൽപ്പം മുൻപ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഹൃദയഭേദകമാണ് ഈ അവസ്ഥ.

മരണപ്പെട്ട ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ഈ ദിവസങ്ങളിൽ തിരക്കിയറിഞ്ഞു. ഓരോരുത്തർക്കും അതിജീവിക്കാൻ വേണ്ടി പ്രവാസ ജീവിതം നയിക്കേണ്ടി വന്നതിന്റെ ഒരുപാട് കഥകളുണ്ട്. ഒടുവിൽ പാതിവഴിയിൽവെച്ച് സ്വപ്‌നങ്ങൾ അവശേഷിപ്പിച്ച് അവർ മടങ്ങുകയാണ്. ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനകൾക്ക് ഒന്നും പകരമാവില്ല. അവരുടെ കണ്ണീരിനും ശൂന്യതയ്ക്കുമൊപ്പം നിൽക്കുക, അവരെ ചേർത്തുപിടിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക.

Secured home, parents’ treatment, marriage, children’s education. So with so many hopes and hopes our loved ones will be walking into the expatriate life. Those men are taking jobs from limited working conditions out of an intense desire to achieve at least half of these dreams. It was the dead body of 23 such people that reached the Kochi airport a while ago. This situation is heartbreaking.

The living conditions of each deceased have become very busy these days. There are many stories of how everyone had to live an expat life to survive. At last they are returning leaving dreams halfway. Nothing can replace the pain of those who have lost their loved ones. What each of us can do at this moment is to stand beside their tears and emptiness, hold them close.


നൊമ്പരത്തിയിൽ പൊലിഞ്ഞ പ്രവാസി സഹോദർക്ക് കണ്ണീരോടെ വിട..
ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽകടന്ന പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി തീപിടിത്തത്തിൽ വേർപിരിഞ്ഞപ്പോൾ ബാക്കിയായത്
അവർ നെയ്ത സ്വപ്നങ്ങളാണ്. .
കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്ചേരുന്നു. പ്രിയ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ

