കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത്

Share News

ആറ് വർഷം മുമ്പുള്ള ഒരു ഫോട്ടോയാണിത് .

കൗമാര പ്രായക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടി എഴുതിയ ഒരു പാരന്റിംഗ് പുസ്തകത്തിന്റെ പ്രകാശന വേളയാണ് ഇത് .പ്രമുഖ എഴുത്തുകാരിയും സുഹൃത്തുമായ ശ്രീമതി കെ .ആർ .മീരയാണ് പ്രകാശനം നടത്തുന്നത് .

ഭരണങ്ങാനത്തെ ജീവൻ ബുക്ക്സ് പ്രസിദ്ധികരിച്ച ഈ പുസ്തകത്തിന് പിന്നീട് പുതിയ പതിപ്പുകൾ ഇറങ്ങി .ഈ ആറു വർഷത്തിനിടയിൽ മറ്റ് നാല് പുസ്തകങ്ങൾ പുറത്തു വന്നു .എഴുതിയ റേഡിയോ നാടകങ്ങളുടെ സമാഹാരം ഉൽക്കാടുകൾ ഉലയുമ്പോൾ കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ചു .ഫേസ് ബൂക്കിലൂടെ നടത്തിയ അതിന്റെ പ്രകാശനം അന്നൊരു പുതുമയായിരുന്നു .(അതിന്റെ വാര്‍ത്ത കമന്റില്‍) പിന്നീട് ജീവൻ ബുക്ക്സ് തന്നെ “എന്താ കുട്ടികൾ ഇങ്ങനെയെന്നൊരു” പാരന്റിംഗ് പുസ്തകം പ്രസിദ്ധീകരിച്ചു .”മനസ്സിന്റെ കാണാക്കയങ്ങൾ” മാതൃഭൂമി ഇറക്കി .

ഒരു കാലഘട്ടത്തിൽ മനശ്ശാസ്ത്രം മാസികയിൽ എഴുതിയ സിനിമാ അവലോകനങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത ലേഖനങ്ങൾ സമാഹരിച്ച “സിനിമാ കാഴ്ചകൾ മനഃശാസ്ത്ര കണ്ണിലൂടെയെന്ന” പുസ്തകം വെളിച്ചം കണ്ടു .അതും ജീവൻ ബുക്സിന്റെ പ്രോത്സാഹനം .എഴുതിയ ലേഖനങ്ങൾ ഒരു തലക്കെട്ടിന്റെ കീഴിൽ ചേർത്ത് പുസ്തകത്തിനുള്ള മാറ്ററാക്കി തരാൻ പലരും ആവശ്യപ്പെട്ടു.

മാതൃഭൂമി ആരോഗ്യ മാസികയിൽ വന്ന ലേഖനങ്ങൾ തന്നെ ഇരുനൂറ്റിയമ്പത് കഴിയുന്നു .മറ്റു തിരക്കുകൾക്കിടയിൽ പുസ്തകത്തിനായി അടുക്കി തിരിക്കാൻ കഴിഞ്ഞില്ല .എന്നെങ്കിലും ചെയ്യണമെന്ന ഓർമ്മ കുറിപ്പാണ് ഈ ഫോട്ടോ .

(സി .ജെ .ജോൺ )

Share News