
നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം
നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം, എന്നിട്ട് ഈ ഹൗസിംഗ് കോളനിക്ക് ബാലകൃഷ്ണപിള്ള കോളനി എന്നോ ഗൗരിയമ്മ കോളനി എന്നോ പേരിടാം, ഇങ്ങനെ പാവങ്ങളുടെ കണ്ണീരൊപ്പിയാൽ അവരുടെ മനസ്സിൽ ഒരു പ്രതിമ പോലെ ഇവരുടെ രൂപം എന്നും ഉണ്ടാവും. കൂടെ അവരുടെ പ്രാർത്ഥനയും, അതിന്റെ കൂടെ അവിടെ തന്നെ ഇവരുടെ പേരിൽ ഒരു സാംസ്കാരിക ലൈബ്രറിയും കൂടി തുടങ്ങിയാൽ അടിപൊളി. രാഷ്ട്രീയ എതിരാളികൾക്ക് തല്ലി തകർക്കാൻ എന്തിനാണ് ഒരു സ്മാരകം. അല്ലെങ്കിൽ ഇവരുടെ കുടുംബവീട് ഏറ്റെടുത്ത് സ്മാരകം ആക്കുക.
സ്മാരകം പണിയുക എന്നാൽ പ്രതിമയല്ല, അവിടെ എന്തുമാകാം, സ്കൂൾ, ഹോസ്പിറ്റൽ, ലൈബ്രറി, പാർക്ക്, ഗ്രൗണ്ട് എന്നിട്ട് ആളിന്റെ പേരിടുക. ഇനിയും ചങ്ങനാശ്ശേരിയിൽ സി എഫ് സാറിന് സ്മാരകമില്ലെങ്കിൽ, അദ്ദേഹം ഉണ്ടാക്കിയ ബൈപ്പാസിനെ വെറുതെ ബൈപ്പാസെന്ന് വിളിക്കാതെ സി എഫ് തോമസ് റോഡ് എന്നും വിളിക്കാം. അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷം ആവട്ടെ

Vinod Panicker